കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 31 March 2024

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ പാർക്കിങ് ഇല്ല



മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാനത്തിൽ സൗജന്യ വാഹന പാർക്കിങ് ഇനിയില്ല.പുതിയ പരിഷ്കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി.

ഇരുചക്രവാഹനങ്ങൾ രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്.

കാർ, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറിൽ 100 രൂപയും തുടർന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതൽ ഈടാക്കുന്നത്.

ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂർ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം

We one kerala

Nm



Post Top Ad