ലോക്‌സഭാ ഇലക്ഷൻ: ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

ലോക്‌സഭാ ഇലക്ഷൻ: ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി



ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികൾ നേരിട്ട് വോട്ടർമാരെ കാണുന്നതും സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്. എന്നാൽ യുവ വോട്ടർമാരെ ആകർഷിക്കാനുള്ള തന്ത്രങ്ങളും എല്ലാ പാർട്ടികളും പയറ്റുന്നുണ്ട്. എന്നാൽ 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ സമൂഹമാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിൽ ബിജെപി തന്നെയാണ് മുന്നിൽ.വാട്സാപ്പ്, എക്സ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫേയ്സ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ ട്രെൻഡിങ് ആയ ഉള്ളടക്കങ്ങളാണ് പങ്കുവെയ്ക്കപ്പെടുന്നത്. വാട്സാപ്പാണ് പ്രധാനപ്പെട്ട പ്രചാരണ മാർഗ്ഗം. 50 ലക്ഷം വാട്സാപ്പ് ഗ്രൂപ്പുകളാണ് ബിജെപിയുടെ ഐടി സെല്ലിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതെന്ന്പ്രമുഖ മാധ്യമം റിപ്പോർട് ചെയ്യുന്നു . വെറും 12 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നിന്നും രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വാട്സാപ്പിലൂടെ സന്ദേശങ്ങളെത്തും. മുൻ വർഷങ്ങളിൽ ഇത് 40 മിനിറ്റായിരുന്നു. വരും വർഷങ്ങളിൽ 5 മിനിറ്റായി ഈ സമയം ചുരുക്കാനാണ് ശ്രമിക്കുന്നത്.

2019 വരെ ബിജെപിയുടെ പരസ്യബജറ്റിൻ്റെ സിംഹഭാഗവും ഫേയ്സ്ബുക്കിനായിരുന്നു. എന്നാൽ ഇപ്പോൾ കഥമാറി. ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്സുമാണ് താരം. പരസ്യത്തിനായി പൈസ ചെലവഴിക്കുന്നതും ഇതിലൂടെയുള്ള പ്രചാരണത്തിനാണ്. “ദൈർഘ്യമേറിയ വീഡിയോകളൊന്നും ഇപ്പോൾ ആരും കാണാറില്ല. ട്രെൻഡിങ് മീമുകളും മ്യൂസിക്കും ഉപയോഗിച്ചുള്ള ചെറിയ വീഡിയോകളാണ് നിർമ്മിക്കുന്നത്. ആളുകളുടെ താൽപര്യങ്ങളെ മുൻനിർത്തിയാണ് ഇവയ്ക്കുള്ള കണ്ടൻ്റുകൾ തയ്യാറാക്കുന്നത്”, ബിജെപി ഐടി സെല്ലിലുള്ള നിഖിൽ ശ്രീവാസ്തവ  പ്രമുഖ മാധ്യമത്തോട്  പറഞ്ഞു.

We One Kerala

Nm



Post Top Ad