ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന പാക് ജയിലിന് നേരെ ഭീകരാക്രമണ ശ്രമം; മൂന്ന് ഭീകരർ പിടിയിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

ഇമ്രാൻ ഖാൻ തടവിൽ കഴിയുന്ന പാക് ജയിലിന് നേരെ ഭീകരാക്രമണ ശ്രമം; മൂന്ന് ഭീകരർ പിടിയിൽ


പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന അഡിയാല സെൻട്രൽ ജയിലിനു നേരെ ഭീകരാക്രമണ ശ്രമം. തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ശ്രമം പരാജയപ്പെട്ടത്. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ്. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യാ മുൻ മുഖ്യമന്ത്രി എന്നിവരുൾപ്പെടെ നിരവധി വിഐപി പ്രതികൾ തടവിൽ കഴിയുന്ന ജയിലിലാണ് ഭീകരാക്രമണ ശ്രമം നടന്നത്. പിടിയിലായ ഭീകരർ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ്. ഓട്ടോമാറ്റിക് ആയുധങ്ങൾക്ക് പുറമെ ഹാൻഡ് ഗ്രനേഡുകൾ, ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐഇഡി), ജയിലിൻ്റെ ബ്ലൂ പ്രിൻ്റ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഇവരെ അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ജയിലിന്റെ ശേഷിയുടെ ഇരട്ടി തടവുകാർ താമസിക്കുന്നതിനാൽ അഡിയാല സെൻട്രൽ ജയിൽ സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



Post Top Ad