മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരനും; ബിജെപിയുടെ ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 8 March 2024

മോദിക്കും പത്മജയ്ക്കുമൊപ്പം കെ കരുണാകരനും; ബിജെപിയുടെ ഫ്ലക്സ് ബോർഡ് വലിച്ചുകീറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


 


മലപ്പുറം: നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.  ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫ്ലക്സ് ബോര്‍ഡ് വലിച്ചുകീറി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്.

Post Top Ad