കോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ. യുഡിഎഫും ഹർത്താൽ പ്രഖ്യാപിച്ചു. അതേസമയം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ അബ്രഹാം. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് എബ്രഹാം മരിച്ചത്. കഴിഞ്ഞദിവസം കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.
Tuesday 5 March 2024
Home
Unlabelled
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണം; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണം; കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ എൽഡിഎഫ് ഹർത്താൽ
![https://1.bp.blogspot.com/-aCiW4o_b12Q/X2XhyT4wSKI/AAAAAAAAkTU/hxjsi5g_88gKbTDW9iVnENw13q43dy0LACLcBGAsYHQ/s320/WE%2B1.jpg](http://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRjAmzW9FgrJMa3KCyoTw9w3ZgEaijwMBgMGjLEEhHrpOtZ67NHZlDfdonAmNdI0adHkSyaae4AG_5DD6RBL6aPH8RIzDwTlSPP0cr5IpDoMaQuiZJ-zAGvaspPltn6g/s220/weone+kerala.jpg)
About We One Kerala
We One Kerala