കോൺഗ്രസ് ആകെ കൺഫ്യൂഷനിൽ; ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ട്’; ഇപി ജയരാജൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

കോൺഗ്രസ് ആകെ കൺഫ്യൂഷനിൽ; ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ട്’; ഇപി ജയരാജൻ

 


കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ മാറ്റത്തിൽ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പലരും ചാടിയതോടെ കോൺഗ്രസ് ആകെ കൺഫ്യൂഷനിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ബോർഡുകളും ചുവരെഴുത്തുമെല്ലാം നീക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസെന്ന് ജയരാജൻ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ തീരുമാനമായിരുന്നു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയത്.അതേസമയം കേരളത്തിലെ 16 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതായും എ.ഐ.സി.സി.യുടെ അംഗീകാരം ലഭിച്ചാൽ ഇന്ന് പ്രഖ്യാപിക്കും. വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനൽകിയത്. ബിജെപിയുടെ താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ് കെ.മുരളീധരനെ രംഗത്തിറക്കാനുള്ള തീരുമാനം.

Post Top Ad