കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 31 March 2024

കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി.

 

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കടൽ കരയിലേക്ക് ഇരച്ചുകയറി. തിരുവനന്തപുരത്ത് പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കരകയറി. കോവളത്തും കടൽ കയറിയതിനാൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ മാരാരിക്കുളം കടപ്പുറത്ത് കടൽ കയറി. തൃശൂർ പെരിഞ്ഞനം ബീച്ചിലാണ് ഇന്ന് ഉച്ചമുതൽ കടലേറ്റം ഉണ്ടായത്. പെരിഞ്ഞനം സമിതി ബീച്ച്, കയ്പമംഗലം വഞ്ചിപ്പുര തുടങ്ങിയ ഭാഗങ്ങളിലാണ് കടലേറ്റമുള്ളത്. വലിയ തിരകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നുണ്ട്.പെരിഞ്ഞനം സമിതി ബീച്ചിൽ കടൽ ഭിത്തിയും കടന്നാണ് കടൽ വെള്ളം കരയിലേക്ക് കയറിയത്. വെള്ളവും മണ്ണും അടിച്ചു കയറി വരാഹം ഗ്രൂപ്പിന്റെ മത്സ്യബന്ധന വല നശിച്ചിട്ടുണ്ട്. വളരെ വേഗം വള്ളവും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നാട്ടുകാർ ചേർന്ന് തീരമേഖലയിൽ നിന്നും നീക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. രാവിലെ കയ്പമംഗലം കമ്പനിക്കടവ് ബീച്ചിൽ കടൽ ചുഴലിയും ഉണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

WEONE KERALA SM


Post Top Ad