കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീജ മoത്തിലിൻ്റെ അദ്ധ്യക്ഷതയിൽ മുൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കരുത്തുറ്റ വനിതകളായ ഗ്രേസി എ.എം , റോജ സുധീർ, ശ്രീജ വി , രജനി സി.പി, പ്രഭാവതി ടീച്ചർ , ബ്രിജിത്ത് പി.പി, റാണി ആൻ്റോ, സനിഷ കെ, ഉഷാകുമാരി.കെ എന്നിവരെ വനിത ദിനത്തിൽ ആദരിച്ചു
പരിപാടിയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ ടി.സി. പ്രിയ, നസീമ ഖാദർ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് , ഷർമിള എ, ഉഷ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.