കല്യാശ്ശേരി ഹാജി മൊട്ടയിലെ കെ.പ്രഭാകരനാ (61)ണ് മരിച്ചത്. വീടിന്റെ പിറകുവശം ഇന്റർ ലോക്ക് ചെയ്ത മുറ്റത്ത് സുക്ഷിച്ച നിറച്ച ഗ്യാസ്‌കുറ്റി എടുത്ത് ചുമലിൽ .വെക്കുന്നതിനിടയിൽ വഴുതി ഗ്യാസ്‌കുറ്റി മുഖത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു പ്രഭാകരൻ. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ 10ന് രാത്രി 8.30നാണ് അപകടം സംഭവിച്ചത്. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.