UDFന് മേൽക്കൈ; കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ്’; പികെ കുഞ്ഞാലിക്കുട്ടി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 March 2024

UDFന് മേൽക്കൈ; കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെന്റ്’; പികെ കുഞ്ഞാലിക്കുട്ടി

 


ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മേൽക്കൈയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലേത് പെർഫോമൻസ് ഇല്ലാത്ത ഗവൺമെൻ്റ് ആണെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഇപ്പോഴുള്ള ഗവൺമെൻ്റുകളുടെ പ്രകടനം മോശമെന്ന് ജനങ്ങളുടെ മനസിലുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.കേന്ദ്രത്തിൽ ഭരണമാറ്റം വേണെമെന്നും സിഎഎ വിഷയത്തിൽ കേരളത്തിലും ഇന്ത്യയിലാകെ ഒരേ പോലെ കേന്ദ്രത്തിന് എതിരായാണ് ജനവിധി വരികയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് ഭരിച്ചാലും എൽഡിഎഫ് ഭരിച്ചാലും കേരളത്തിൽ സിഎഎ നടപ്പിലാക്കില്ല. കോൺഗ്രസ് ഭരിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.


സമസ്ത ആയി യുഡിഎഫിന് ഒരു പ്രശ്നവുമില്ല എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി. പല വേദികളിലും പലരും പ്രത്യക്ഷപ്പെടും അതൊക്കെ സംഘടനയുടെ അഭിപ്രായം എന്ന് പറയാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ സംഘടനകളും എൽഡിഎഫ് വേദികളിൽ മാത്രം അല്ല യുഡിഎഫിന്റെ വേദികളിലും പങ്കെടുക്കുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

We One Kerala

Nm



Post Top Ad