ഏപ്രിൽ 2, ദേശിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

ഏപ്രിൽ 2, ദേശിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചു



കണ്ണൂർ: ജില്ലയിൽ ദേശിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചു. കനിവ് 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ടാണ് ജില്ലയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനം ആചരിച്ചത്. 108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്കൊപ്പം കേക്ക് മുറിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഖ ആഘോഷങ്ങളിൽ പങ്കാളിയായി. 108 ആംബുലൻസ് സർവീസ് ജില്ലാ കോഓർഡിനേറ്റർ കിരൺ ലാൽ, ഇ.എം.ടിമാരായ സുമിത്ര, സാന്ദ്ര എന്നിവർ സന്നിഹിതരായിരുന്നു. അടിയന്തിരഘട്ടങ്ങളിൽ രോഗികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിലും ജീവൻ രക്ഷിക്കുന്നതിലും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർ നടത്തുന്ന പ്രവർത്തനങ്ങളെ ആദരിച്ചു കൊണ്ടാണ് ദേശിയ വ്യാപകമായി ഏപ്രിൽ 2 എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (ഇ.എം.ടി) ദിനമായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് ആചരിക്കുന്നത്. നേഴ്സുമാരായ 47 പേരാണ് ജില്ലയിൽ നിലവിൽ 108 ആംബുലൻസ് പദ്ധതിയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യുന്നത്. ദേശിയ തലത്തിൽ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസിന് കീഴിൽ വിവിധ പദ്ധതികളിലായി 23,000 പേരും സംസ്ഥാനത്ത് 541 പേരും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യുന്നതായി ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം അറിയിച്ചു.

We one kerala

Nm



Post Top Ad