കണ്ണൂര്‍ സര്‍വകാലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

കണ്ണൂര്‍ സര്‍വകാലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍

 


കണ്ണൂര്‍ സര്‍വകാലാശാല സെനറ്റിലേക്ക് ആര്‍എസ്എസുകാരെ നോമിനേറ്റ് ചെയ്ത് ഗവര്‍ണര്‍. സിന്‍ഡിക്കേറ്റ് അംഗീകരിച്ച പട്ടിക മറി കടന്ന് ഗവര്‍ണറുടെ നോമിനേഷന്‍. സര്‍വകാലാശാല നല്‍കിയ 16 പേരുടെ പട്ടികയില്‍ നിന്ന് 14 പേരെയും ഗവര്‍ണര്‍ ഒഴിവാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പട്ടികയിലുണ്ട്.ഇതിലൂടെ സെനറ്റ് പാനല്‍ അട്ടിമറിയിലൂടെ ബിജെപി – കോണ്‍ഗ്രസ് ബന്ധം വീണ്ടും തെളിയുകയാണെന്ന് ഇടത് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സര്‍വകലാശാല നാമനിര്‍ദേശം ചെയ്തതും വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരുമായവരെ വെട്ടിയാണ് ചാന്‍സലര്‍ പുതിയ പട്ടിക തയാറാക്കിയത്.

മാധ്യമ മേഖലയില്‍നിന്ന് ശശികുമാര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ കൃഷ്ണദാസ് എന്നിവരെ ഒഴിവാക്കി ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ ലേഖകന്‍ യു പി സന്തോഷിനെയാണ് ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്തത്. കായികതാരങ്ങളായ കെ സി ലേഖ, സി കെ വിനീത്, എസ് എന്‍ കോളജ് കായിക വിഭാഗം മുന്‍ മേധാവി പ്രഫ. ജഗന്നാഥന്‍ എന്നിവരെ ഒഴിവാക്കി.അഭിഭാഷക വിഭാഗത്തില്‍ സംഘപരിവാര്‍ സംഘടന സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇആര്‍ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

WE ONE KERALA SJ


Post Top Ad