വിഷു കൈനീട്ടം തപാൽ വഴി അയക്കാൻ തപാൽ വകുപ്പ് പദ്ധതി.
2022-ൽ ആരംഭിച്ച സംരംഭത്തിന് മികച്ച പിന്തുണ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ വർഷവും പദ്ധതി തുടരാൻ തപാൽ വകുപ്പ് തീരുമാനിച്ചത്.
101 രൂപ, 201 രൂപ, 501 രൂപ, 1001 രൂപ കൈനീട്ടമായി അയക്കാൻ യഥാക്രമം 19 രൂപ, 29 രൂപ, 39 രൂപ, 49 രൂപ ആണ് തപാൽ ഫീസ്.
ഏപ്രിൽ ഒൻപത് വരെ കണ്ണൂർ പോസ്‌റ്റൽ ഡിവിഷന് കീഴിലെ എല്ലാ പോസ്‌റ്റ് ഓഫിസുകളിലും വിഷു കൈനീട്ടം അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.