കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രില്‍ 19നും രണ്ടാം ഘട്ട ലിസ്റ്റ് ഏപ്രില്‍ 29നും മെയ് 8ന് മൂന്നാമത്തെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
2024 മാര്‍ച്ച് 31-ന് അഞ്ച് വയസ്സ് തികഞ്ഞവരും ആറ് വയസ്സ് കവിയാത്തവരും ആയിരിക്കണം.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: kvsangathan.nic.in