വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി ഒമാനില്‍ മരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 April 2024

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി ഒമാനില്‍ മരിച്ചു

 


മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. മിസ്ഫ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒമാനി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 11 വർഷ​ത്തോളമായി സുഹൂൽ ഫൈഹ കമ്പയിലുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​. പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​.  

Post Top Ad