അധ്യാപക പരിശീലന വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തും ക്ലാസുകൾ;ആശങ്കയകറ്റണമെന്ന് കെ.എസ്.യു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 April 2024

അധ്യാപക പരിശീലന വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തും ക്ലാസുകൾ;ആശങ്കയകറ്റണമെന്ന് കെ.എസ്.യു

 


ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്സുകൾ പഠിക്കുന്ന ജില്ലയിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തി വെക്കേഷൻ സമയത്തും റെഗുലർ ക്ലാസുകൾ നടക്കുന്നു.അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥ ചൂടിൽ പല വിദ്യാർത്ഥികളും അസ്വസ്ഥരായാണ് ക്യാമ്പസുകളിലേക്കെത്തുന്നത്. വെക്കേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭ്യമാകുന്ന സാഹചര്യം ഉണ്ടായിട്ടും പല മേഖലയിലും ബസ് ജീവനക്കാരുടെ പിടിവാശിയിൽ കൺസഷൻ ലഭിക്കാതെ വിദ്യാർത്ഥികൾ അധിക തുക കൊടുത്ത്കൊണ്ട് യാത്ര ചെയ്യേണ്ടി വരുന്നതായും കെ.എസ്.യു ആരോപിക്കുന്നു.വേനൽ കാലത്തെ കുടിവെള്ള ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പല ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കും പ്രയാസമുണ്ടാക്കുന്നതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഓഫിസർ അംബിക ടീച്ചർക്ക് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.വിദ്യാർത്ഥികൾക്ക് പ്രയാസമാവത്ത വിധത്തിൽ ഓൺലൈൻ ക്ലാസ്സുകളിലേക്ക് മാറാനോ അല്ലെങ്കിൽ മറ്റ് വിധത്തിലുള്ള  പുനക്രമീകരണങ്ങൾ നടത്തണമെന്നോ ആവശ്യപ്പെട്ട് കൊണ്ടാണ് കെ.എസ്.യു നിവേദനം നൽകിയത്.

കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ,മുഹമ്മദ്‌ നിഹാൽ,അൽത്താഫ് എം എസ് ,സൂരജ് പരിയാരം,പ്രകീർത്ത് മുണ്ടേരി,റംഷാദ് ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.


Post Top Ad