മുഹമ്മദ് റിയാസ് ചട്ടലംഘനം നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

മുഹമ്മദ് റിയാസ് ചട്ടലംഘനം നടത്തിയെന്ന് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ



പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഎ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.ക്രിമിനൽ കുറ്റം ഉൾപ്പെടെ ചുമത്തി എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് എതിരെയും നടപടി എടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. മന്ത്രി ക്യാമറാമാൻ്റെ കയ്യിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്തു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് യുഡിഎഫ് കോഴിക്കോട് പാർലമെൻ്റ് തെരഞ്ഞെടുപ്പ് കമ്മറ്റിജനറൽ കൺവീനർ പിഎം നിയാസ് ആവശ്യപ്പെട്ടു.കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസം​ഗമാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയുടെ പ്രസം​ഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതായും സംഭവത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. പ്രസം​ഗത്തിനിടെ അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതി.

We One Kerala

Nm




Post Top Ad