ബിജെപിയെ കോൺഗ്രസ് നേതാക്കൾ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് പല കോൺഗ്രസ് നേതാക്കളും എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർലമെൻ്റിൽ ആരുടെയെങ്കിലും ശബ്ദം കേട്ടോ? ആലപ്പുഴയിൽ നിന്നുള്ള ആരിഫ് മാത്രമാണ് ശബ്ദമുയർത്തിയത്. മുസ്ലിം ലീഗ് എം പിമാരെയും കണ്ടില്ല. നാനാത്വത്തിൽ ഏകത്വം ഇല്ലാതാക്കുന്നു. ആർഎസ്എസിന് നേരത്തേ ഈ ആശയമുണ്ട്, ഇപ്പോഴുള്ളതല്ല.ഹിറ്റ്ലറുടെ ആശയങ്ങളുടെ മാതൃക സ്വീകരിച്ചു. ഹിറ്റ്ലറിൽ നിന്ന് കടമെടുത്തതാണ് ആഭ്യന്തര ശത്രുക്കളെന്ന ആശയം. നാസികൾക്ക് ജൂതർ എങ്ങനെയാണോ ആർഎസ്എസിന് അങ്ങനെയാണ് മുസ്ലിംകൾ. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് കോൺഗ്രസ് വലിയ പങ്കുവഹിച്ചു’- മുഖ്യമന്ത്രി.
We One Kerala
Nm