പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ രാം ദേവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാംദേവ് മാപ്പ് ചോദിചെങ്കിലും സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ സത്യവാങ്മൂലം നല്‍കാന്‍ അവസാന അവസരം നല്‍കിയ കോടതി കേന്ദ്ര സര്‍ക്കാര്‍ ഇത്രയും നാള്‍ കണ്ണടച്ചിരുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു.
സത്യവാങ്മൂലത്തിലൂടെ രാം ദേവ് മാപ്പ് പറഞ്ഞിരുന്നെങ്കിലും കോടതി അത് അംഗീകരിക്കാഞ്ഞത്തോടെയാണ് നേരിട്ട് രാം ദേവ് കോടതിയില്‍ ഹാജരായത്. രാംദേവിന്റെ മറുപടി തൃപ്തികരമല്ലെന്നും ഹൃദയത്തില്‍ നിന്നുള്ള ക്ഷമ ചോദിക്കല്‍ ആല്ലെന്നും കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. പിന്നാലെ കോടതിയില്‍ നേരിട്ട് മാപ്പ് ചോദിക്കാമെന്ന് രാംദേവ് പറഞ്ഞു.
we one kerala sj