കരുവന്നൂരില്‍ ഇഡി'; അറസ്റ്റ് വന്നാല്‍ നേരിടും, ഒളിച്ചുവയ്ക്കാനൊന്നും ഇല്ലെന്നും സിപിഎം നേതാവ് എംകെ കണ്ണൻ. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 April 2024

കരുവന്നൂരില്‍ ഇഡി'; അറസ്റ്റ് വന്നാല്‍ നേരിടും, ഒളിച്ചുവയ്ക്കാനൊന്നും ഇല്ലെന്നും സിപിഎം നേതാവ് എംകെ കണ്ണൻ.

 

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ. ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എംകെ കണ്ണൻ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് വന്നിരുന്നു. വൈകാതെ ആരോപണ വിധേയരായ എംകെ കണ്ണൻ, എസി മൊയ്തീൻ എന്നിവര്‍ക്കും ഇഡി നോട്ടീസ് വരുമെന്നാണ് സൂചന. ഈയൊരു പശ്ചാത്തലത്തിലാണ് എംകെ കണ്ണന്‍റെ പ്രതികരണം.

നോട്ടീസ് വന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഭയമില്ലെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളില്ലെന്നും എംകെ കണ്ണൻ കൂട്ടിച്ചേര്‍ത്തു. 

WEONE KERALA SM


Post Top Ad