കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ എളമരം കരീമും കെ കെ ശൈലജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽ ഡി എഫ് നേതാക്കൾക്കൊപ്പം കോഴിക്കോട് കളക്ടറേറ്റിൽ എത്തി, 11 മണിക്കാണ് ഇരുവരും പത്രിക സമർപ്പിക്കുക.ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ഇതുവരെ എല്ലാവരും നൽകിയ സ്നേഹവും കരുതലുമാണ് എന്റെ കരുത്ത്. തുടർന്നും നിങ്ങളുടെ സ്നേഹ വാത്സല്യം എന്നോടൊപ്പം ഉണ്ടാവണമെന്ന് കെ ശൈലജ പ്രതികരിച്ചു.ശൈലജ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിലും വടകര കോടതിക്ക് സമീപമുള്ള ഗാന്ധി പ്രതിമയിലും പുഷ്പചക്രം അർപ്പിച്ചാണ് പത്രിക നൽകാനെത്തുക. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
We One Kerala
Nm