കാർ തല കീഴായി മറിഞ്ഞു.. അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 3 April 2024

കാർ തല കീഴായി മറിഞ്ഞു.. അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി കൂത്തുപറമ്പ് എക്സൈസ്

 


നിടുംപൊയിൽ ചുരത്തിൽ കാർ തല കീഴായി മറിഞ്ഞു. നിടുംപൊയിൽ പൂളക്കുറ്റി ഭാഗത്തു വെച്ച് ആണ് അപകടം ഉണ്ടായത്. തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി പൊന്ന്യം സ്വദേശിയും തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.നിടുംപൊയിൽ ചുരം ഭാഗത്ത്‌ വെച്ച് വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും അപകടം കണ്ടയുടനെ സ്ഥലത്തെത്തി. മുഖത്തും തലയിലും സാരമായി പരീക്കേറ്റ ശങ്കര നാരായണനെയും പത്മനാഭാനെയും ആദ്യം പേരാവൂർ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ടിയാന്മാരെ തലശ്ശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ കൊണ്ടുപോയി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രമോദൻ. പി, ഷാജി. യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ബിനീഷ് എ. എം, എക്സൈസ് ഡ്രൈവർ സജീവ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
we one kerala sj

Post Top Ad