സുപ്രിംകോടതി സമൻസ് സ്വീകരിക്കാതെ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസിലെ പ്രതികൾ. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സമൻസ് പ്രതികൾ കൈപ്പറ്റാതെ മടക്കിയത്.ഇഡിയുടെ ഹർജിയിൽ സുപ്രിംകോടതി തോമസ് ഡാനിയലിനും ആനിയമ്മ കോശിക്കും നോട്ടീസ് അയച്ചിരുന്നു. ഒന്നും രണ്ടും പ്രതികൾ സമൻസ് സ്വീകരിക്കാൻ തയ്യാറായില്ലെന്ന് സുപ്രിംകോടതി രജിസ്ട്രി അറിയിച്ചു. രജിസ്ട്രാർ കോടതി വിഷയം ഇന്ന് പരിഗണിക്കും. കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്ന് ഇഡി ആവശ്യപ്പെട്ടു.
WE ONE KERALA SM