കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്; ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന പോളിങ്ങ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 April 2024

കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്; ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന പോളിങ്ങ്


കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്. യുഡിഎഫ് എംഎൽഎമാരുള്ള ഇരിക്കൂറിലും പേരാവൂരിമാണ് കണ്ണൂരിൽ ഏറ്റവും കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത്.മലയോര മേഖലയിലെ പരമ്പരാഗത വോട്ടുകൾ ചോർന്നുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. അന്തിമ കണക്കുകളിൽ 77.21 % മാണ് കണ്ണൂർ ലോക് സഭ മണ്ഡലത്തിലെ പോളിങ്ങ്.കണ്ണൂർ ലോക് സഭ മണ്ഡലത്തിൽപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് പോളിങ്ങ് ഇരിക്കൂറും പേരാവൂരും.രണ്ടും യുഡിഎഫ് സ്വാധീന മേഖലകൾ.ഇരിക്കൂറിൽ 72.51 ശതമാനവും പേരാവൂരിൽ 74.57 ശതമാനവുമാണ് പോളിങ്ങ്. അതേസമയം ഇടത് കേന്ദ്രങ്ങളായ ധർമടത്തും തളിപ്പറമ്പിലുമാണ് കണ്ണൂരിലെ ഉയർന്ന പോളിങ്ങ്.രണ്ടിടത്തും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.പരമ്പരാഗത കോൺഗ്രസ് വോട്ട് ബാങ്കുള്ള ഇരിക്കൂറും പേരാവൂരും പോളിങ്ങ് ശതമാനം കുറഞ്ഞ ആശങ്കയിലാണ് യുഡിഎഫ്.പരമ്പരാഗത വോട്ടുകൾ ലഭിച്ചില്ലെന്നാണ് കോൺഗ്രസ്സിൻ്റെ വിലയിരുത്തൽ.പ്രചരണസമയത്തും മലയോര മേഖലയിൽ യുഡിഎഫിന് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.എംപിയായ കെ സുധാകരൻ മലയോര മേഖലയിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്ന പരാതി വ്യാപകമായിരുന്നു.വന്യമൃഗ ആക്രമണം,റബ്ബർ വിലയിടിവ് തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻ്റിൽ കാര്യക്ഷമമായി ഇടപെടാത്തതും സുധാകരനോടുള്ള അമർഷത്തിന് ഇടയാക്കി.വോട്ടർമാർ പോളിങ്ങ് ബൂത്തുകളിലേക്ക് എത്താത്തതിന് പിന്നിൽ ഈ കാരണങ്ങളുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിൻ്റെ വിലയിരുത്തൽ.



Post Top Ad