ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 2 April 2024

ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി

 


ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചയോടെ ഡൽഹിയിലെത്തിയ പ്രിൻസ് ഇന്നലെ അർധരാത്രിയോടെ  തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശരീരിക ബുദ്ധിമുട്ടുണ്ടെന്നും പ്രിൻസ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയാണ് പ്രിൻസ്.

ഇന്ത്യൻ എംബസി താൽക്കാലിക യാത്രാരേഖ നൽകിയതിനാലാണ് മടക്കം സാധ്യമായത്. പ്രിൻസിനൊപ്പമുണ്ടായിരുന്ന ഡേവിഡ് മുത്തപ്പൻ ഇന്ന് രാത്രിയോടെ വീട്ടിലെത്തും. വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയിൽ പെട്ടാണ് യുവാക്കൾ റഷ്യയിലെത്തുന്നത്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.

We One Kerala

Nm



Post Top Ad