പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തുങ്ങി മരിച്ച നിലയിൽ ദുരൂഹത - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 5 May 2024

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മറ്റൊരിടത്ത് തുങ്ങി മരിച്ച നിലയിൽ ദുരൂഹത


പയ്യന്നൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 22 കിലോമീറ്റർ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെയായിരുന്നു ഏൽപ്പിച്ചത്. വീട് നോക്കാൻ ഏൽപിച്ച സുദർശൻ പ്രസാദിനെയാണ് മാതമംഗലത്ത് തുടങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിലും അവ്യക്തത നിലനിൽക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാതമംഗലവും തമ്മിൽ 22 കിലോമീറ്റർ ദൂരമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. രണ്ടു പേരുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം ഉൾപ്പെടെ അന്വേഷിച്ചുവരുകയാണ്. യുവതിയുടെ മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. വീട്ടിൽ ഫോറൻസിക് വിദഗ്‌ധരും പൊലീസുമെത്തി പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

WE ONE KERALA-AJ



Post Top Ad