സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 29, 30,31 തിയ്യതികളിൽ വടകരയിൽ നടക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ. പ്രതിനിധി സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും എന്നും മോഹനൻ മാസ്റ്റർ അറിയിച്ചു. അര ലക്ഷത്തോളം പേർ സമ്മേളന റാലിയിൽ പങ്കെടുക്കും. 500 ൽ അധികം പേർ സമ്മേളനത്തിൽ പങ്കാളിയാവും. 3 ദിവസവും മുഖ്യമന്ത്രി ഉണ്ടാവും എന്നും പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നും അറിയിച്ചു. ‘2015 ൽ ജില്ലയിൽ 31, 811 അംഗങ്ങൾ എന്നത് 2025 ൽ 55,624 ആയി വളർന്നു. പാർട്ടി അംഗസംഖ്യയിൽ 23,813 വർദ്ധനവ് ഉണ്ടായി. ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ കടന്നാക്രമണം നല്ല രീതിയിൽ അതിജിവിക്കാൻ ജില്ലയിലെ പാർട്ടിക്ക് സാധിച്ചു. സംഘടന മുന്നേറ്റങ്ങൾ നിരവധി ഉണ്ടായി. മുൻപ് ഒന്നും ഇല്ലാത്ത വിധത്തിൽ വനിതകളുടെ മുന്നേറ്റം ഉണ്ടായി. പാർട്ടി ഉത്തരവാദിത്തങ്ങളിലും ചുമതലകളിലും വനിത പ്രാതിനിധ്യം വർദ്ധിച്ചു. 395 ബ്രാഞ്ച് സെക്രട്ടറിമാർ വനിതകളാണ് ജില്ലയിൽ ഉള്ളത്. 10 ലോക്കൽ കമ്മിറ്റി സെക്രട്ടിമാർ വനിതകളാണ്. ഇനിയും മുന്നേറ്റം ഉണ്ടാക്കാൻ കഴിയേണ്ടതുണ്ട് എന്നതാണ് പാർട്ടി കാണുന്നത്’- മോഹനൻ മാസ്റ്റർ.

Post a Comment