ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സി.പി.എം. അംഗങ്ങളും വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകം ഇത്തവണയും കണ്ണൂർ തന്നെ. 4421 ബ്രാഞ്ചുകളിലും 249 ലോക്കല്‍ കമ്മിറ്റികളിലും 18 ഏരിയാ കമ്മിറ്റികളിലുമായി 65,550 പാർട്ടിയംഗങ്ങളാണ് നിലവിലുള്ളത്. ബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയെ ആറുവർഷം മുൻപാണ് കണ്ണൂർ മറികടന്നത്. മൂന്നുവർഷം മുൻപുണ്ടായിരുന്നതിനെക്കാള്‍ 174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മിറ്റികളും കണ്ണൂരില്‍ കൂടി. 3862 പാർട്ടിയംഗങ്ങളും ഇത്തവണ വർധിച്ചു. 1,36,275 അംഗങ്ങളാണ് ഏഴ് പ്രധാന വർഗ ബഹുജനസംഘടനകളിലായി മൂന്ന് വർഷത്തിനിടയില്‍ വർധിച്ചത്. ഇപ്പോള്‍ 29,51,370 അംഗങ്ങള്‍ വിവിധ സംഘടനകളിലുണ്ട്. പാർട്ടിയില്‍ വനിതകളുടെ അംഗസംഖ്യയും കൂടുതല്‍ കണ്ണൂരിലാണ്. ആകെയുള്ള പാർട്ടിയംഗങ്ങളില്‍ 32.99 ശതമാനം വനിതകളാണ്. രണ്ട് ലോക്കല്‍ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിലെ സി.പി.എം. അംഗങ്ങളില്‍ 47 ശതമാനവും സ്ത്രീകളാണ്. ജില്ലാസമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കുന്ന റിപ്പോർട്ടിലാണ് പാർട്ടി അംഗസംഖ്യയിലുണ്ടായ വളർച്ചയെക്കുറിച്ച് പറയുന്നത്.

Post a Comment