സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശ് ലഖ്‌നൗ കോടതിയുടേതാണ് സമൻസ്. മാർച്ച് 24ന് കോടതിയിൽ ഹാജരാകാനാണ് നിർദേശം. 2022ൽ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് വലിയ വിവാദമായത്. സൈനിക കേണലിന് തുല്യമായ റാങ്കുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ്റെ മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയ്ക്ക് വേണ്ടി അഭിഭാഷകൻ വിവേക് തിവാരിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. 2022ഡിസംബർ 9ന് ഇന്ത്യ-ചൈന സൈന്യം തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് 2022 ഡിസംബർ 16ന് രാഹുൽ നടത്തിയ പരാമർശം ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് തിവാരിയുടെ വാദം. അതേസമയം 2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുലിനെതിരെ മറ്റൊരു മാനനഷ്ടക്കേസ് ഫെബ്രുവരി 11ന് പ്രത്യേക കോടതി പരിഗണിച്ചിരുന്നു.

Post a Comment