കല്‍പ്പറ്റ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്ത് വിജിലന്‍സ്. എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്തതെന്ന് വിജിലന്‍സ് വ്യക്തമാക്കി. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തിലെ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍. ഡിസംബര്‍ 25നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ഐ സി ബാലകൃഷ്ണന്റെ പേരുണ്ടായിരുന്നു. പിന്നാലെയാണ് എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Post a Comment