ബിഎസ്എന്‍എല്‍ ഉപയോക്താക്കളില്‍ പലയാളുകളുടെയും പരാതി വാലിഡിറ്റിയായിരിക്കും. ഈ പ്രശ്നം പരിഹരിച്ച് ഒരു വര്‍ഷത്തെ കാലാവധി നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ ഈ പൊതുമേഖല ടെലികോം കമ്പനിക്കുണ്ട്. ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ റീച്ചാര്‍ജാണ് 365 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഒരു പാക്കേജ്. ഈ റീച്ചാര്‍ജ് പ്ലാനിന്‍റെ അനുകൂല്യങ്ങളും വിവരങ്ങളും വിശദമായി പരിചയപ്പെടാം. ബിഎസ്എന്‍എല്ലിന്‍റെ 1999 രൂപ റീച്ചാര്‍ജ് പ്ലാനിന് വാലിഡിറ്റി 365 ദിവസമാണ്. അതായത് ഒരു വര്‍ഷം ഈ പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് നേടാം. ബിഎസ്എന്‍എല്ലിന്‍റെ മറ്റ് മെഗാ പ്ലാനുകള്‍ പോലെ 1999 രൂപ റീച്ചാര്‍ജിലും വോയിസ് കോളിംഗ് സൗജന്യമാണ്. 365 ദിവസത്തേക്ക് ആകെ 600 ജിബി ഡാറ്റ ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസ് ആയി കുറയും. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസുകളും ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം. 365 ദിവസം വാലിഡിറ്റിയില്‍ 2999 രൂപയുടെ ഒരു റീച്ചാര്‍ജ് പ്ലാന്‍ കൂടി ബിഎസ്എന്‍എല്ലിനുണ്ട്. എന്നാല്‍ ദിവസവും മൂന്ന് ജിബി ഡാറ്റ ഈ പ്ലാനിനൊപ്പം കിട്ടും എന്നതാണ് പ്രധാന വ്യത്യാസം. ദീര്‍ഘനാളത്തേക്ക് ബിഎസ്എന്‍എല്ലിനെ പ്രധാന സിം ആയി ഉപയോഗിക്കുന്നവരും ധാരാളം ഡാറ്റ ആവശ്യമായുള്ളവരുമായ ഉപഭോക്താക്കള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന പ്ലാനുകളാണിത്. കീശയിലൊതുങ്ങുന്ന നിരക്കില്‍ ഏറെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുന്ന ടെലികോം ഓപ്പറേറ്റര്‍മാരാണ് ബിഎസ്എന്‍എല്‍. സമീപകാലത്ത് 4ജി വിന്യാസവും നടക്കുന്നതിനാല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നു എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ അവകാശവാദം. എങ്കിലും കോള്‍ ഡ്രോപ്പ് പോലുള്ള പ്രശ്നങ്ങള്‍ നെറ്റ്‌വര്‍ക്കില്‍ നേരിടുന്നതായുള്ള പരാതി ഇപ്പോഴും ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കുണ്ട്.

Post a Comment