ആൻഡമാൻ കടലിൽ കാണാതായ മലയാളി സൈനികന് വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. കൊല്ലം പാരിപള്ളി സ്വദേശി മദ്രാസ് റെജിമെൻറിലെ ഹവീൽദാർ ശ്രീജിത്തിനെയാണ് കഴിഞ്ഞദിവസം വള്ളം മുങ്ങി കാണാതായത്. ആന്ദമാനിൽ സ്ഥിരതാമസമാക്കിയ ശ്രീജിത്ത് അവധി ആഘോഷത്തിന്റെ ഭാഗമായി മീൻ പിടിക്കാൻ പോയപ്പോൾ ആണ് വള്ളം മറിഞ്ഞ് കാണാതായത്. വള്ളത്തിൽ ഉണ്ടായിരുന്ന നാല് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ട് പേർ രക്ഷപ്പെട്ടു. ഒരാൾ മരിച്ചു. കാണാതായ ശ്രീജിത്തിനെ ഇതുവരെ കണ്ടെത്താനായില്ല. തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്.

إرسال تعليق