ആലപ്പുഴ: തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ (27) പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ-മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 2024 മാർച്ചിലായിരുന്നു സംഭവം. പരാതിയെത്തുടർന്ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി കെ എൽ സജിമോന്‍റെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. കോടതിയുടെ നിർദേശ പ്രകാരം പ്രതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

Post a Comment