ഇരിക്കൂർ: മാൾ ഓഫ് എമിഗോൾഡ് ഡയനാമോസ് എഫ്.സി.എസ്.എഫ്.എ ഏഴാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ മത്സരം അവസാന ലാപ്പിലേക്ക് പ്രവേശിച്ചു.കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിഫൈനലിൽ കരുത്തരായ ജിംഖാന തൃശൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഏറനാടിൻ്റെയും ഫുട്ബോളിൻ്റെ മക്ക എന്നറിയപ്പെടുന്ന മലപ്പുറത്തെ ഫിഫ മഞ്ചേരി ഫൈനലിൽ പ്രവേശിച്ചു ഫിഫ മഞ്ചേരി ഡയബറ്റ ഇരിക്കൂറിനു വേണ്ടിയാണ് മത്സരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം കളിച്ച ഇരു ടീമുകളും രണ്ട് ഗോളുകൾ നേടിയ ശേഷം ഉണ്ടായ ടെക്നിക്കൽ തകരാറിൽ മാറ്റി വെച്ച രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം വൈകുന്നേരം ഏഴു മണിക്കു നടന്നു. റോയൽ ട്രാവൽസ് കോഴിക്കോടും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിലാണ് ആദ്യ മത്സരം നടന്നത്. തുടർന്ന് 8.30 ന് രണ്ടാം സെമി ഫൈനൽ മത്സരവും നടന്നു
ടൂർണമെൻ്റിലെമുഖ്യാതിഥികളായി മീഡിയ പേഴ്സൺസ് യൂണിയൻ ജില്ല പ്രസിഡൻ്റ് മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പി. മുഹമ്മദ് റിയാസ്, യു.പി. അബ്ദുറഹിമാൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
WE ONE KERALA -NM
Post a Comment