കെ.കരുണാകരൻ ഹാൾ ഉദ്ഘാടനവും വാർഷികാഘോഷവും


ഇരിക്കൂർ: ഊരത്തൂർ പ്രിയദർശിനി സാംസ്കാരിക നിലയത്തിൻ്റെ ഒന്നാം നിലയിൽ നിർമിച്ച കെ. കരുണാകരൻ സ്മാരക ഹാളിൻ്റെ ഉദ്ഘാടനവും പ്രിയദർശിനി സാംസ്കാരിക നിലയത്തിൻ്റെ വാർഷികാഘോഷവും നടത്തി. കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി.  ബൽറാം ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സി.വി. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക നിലയം പ്രസിഡൻ്റ് കെ. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.



കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സുരേഷ് മാവില, കല്യാട് മണ്ഡലം പ്രസിഡൻ്റ് പി. അയൂബ്, കെ.പി. ബാബു, പടിയൂർ-കല്യാട് പഞ്ചായത്തംഗം ആർ രാജൻ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിതിൻ കൊളപ്പ, നാരായണൻ കൊയിറ്റി, എ. അനിൽകുമാർ, ശ്രീകാന്ത് കൊടേരി, സിനി സന്തോഷ്, പി.വി. രാമകൃഷ്ണൻ, കെ. കവ്യ, സദാനന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും സിനി ട്രാക്ക് ഗാനമേളയും അരങ്ങേറി.

إرسال تعليق

0 تعليقات