സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ പ്രതികരണവുമായി നടൻ പ്രേം പ്രകാശ് രംഗത്ത്. സമൂഹത്തിന് മുന്നിൽ സിനിമാ മേഖലയുടെ ഇമേജ് തകരുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ കയ്യിൽ നിന്നാണ് ലഹരി പിടിച്ചത്. ഇത് തന്നിൽ ഞെട്ടൽ ഉണ്ടാക്കി എന്നും നടൻ പറഞ്ഞു . തക്കതായ ശിക്ഷയില്ല ആവശ്യം, കഠിന ശിക്ഷ ഉണ്ടെങ്കിലെ ലഹരി തടയാൻ സാധിക്കു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമ സംഘടനകൾ ഇതിനെതിരെ പല മാർഗ്ഗങ്ങൾ സ്വകരിക്കുന്നുണ്ട്. ഉപയോഗിക്കുന്നവർ പഴുതുകൾ കണ്ടെത്തിയാണ് മുന്നോട്ട് പോകുന്നത് എന്നും നടൻ പറഞ്ഞു. അതേസമയം, സിനിമാ മേഖലയിലെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്. സിനിമ സെറ്റുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ. ലഹരി കേസുകളിൽ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എൻസിബി അടക്കമുള്ള ഏജൻസികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുമെന്ന് കമ്മീഷണർ പറഞ്ഞു.

Post a Comment