റീ സർവ്വേ സൂപ്രണ്ടിൻ്റെ കാര്യാലയം മാറ്റുന്നത് പ്രതിഷേധാർഹം - സജീവ് ജോസഫ് എം.എൽ.എ



ശ്രീകണ്ഠപുരം : 45 വർഷത്തിലധികമായി ശ്രീകണ്ഠപുരത്ത് പ്രവർത്തിച്ചുവരുന്ന റീ സർവ്വേ സൂപ്രണ്ടിൻ്റെ കാര്യാലയം മട്ടന്നൂരിലേയ്ക്ക് മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന്  സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.സർക്കാർ ഓഫീസ് ഒരു കൂടിയാലോചനയും ഇല്ലാതെ രഹസ്യമായി മാറ്റുന്ന നീക്കം ഉപേക്ഷിക്കണമെന്നും ഇത് നീതീകരിക്കാനാവില്ലെന്നും എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് മന്ത്രിയെ ഫോണിലൂടെ ബന്ധപ്പെടുകയും പ്രസ്തുത ഓഫീസ്  മാറ്റുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത്തരത്തിൽ ജനപ്രതിനിധികളോട് ആലോചിക്കാതെ ഇങ്ങനെയുള്ള തീരുമാനം എടുത്തത് ശരിയായില്ലെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.എൽ.എ പറഞ്ഞു. ജില്ലാ കളക്ടർ അടക്കമുള്ള വകുപ്പ് മേധാവികളോട് ഓഫീസ് മാറ്റുന്ന നപടികൾ നിർത്തിവയ്ക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങൾ മാറ്റുന്നത് പോലെ സർക്കാർ ഓഫീസുകൾ ആരോടും ആലോചിക്കാതെ മാറ്റുന്നത്  തെറ്റായ നടപടിയാണെന്നും ജനങ്ങളെയും ജനപ്രതിനിധികളെയും പരിഹസിക്കുന്നതിന് തുല്ല്യമാണെന്നും എം.എൽ.എ പറഞ്ഞു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01