പുറമേ നിന്ന് നോക്കുന്നവർക്കിത് കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണ്‍, പിന്നാമ്പുറം വേറെ ബിസിനസ്; ഒടുവിൽ പിടിയിൽ



തൃശൂര്‍: കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണില്‍നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷമീലിന്റെ (30) ഉടമസ്ഥതയിലുള്ള കുടിവെള്ളം വിതരണ ഗോഡൗണില്‍നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കുന്നംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. വെള്ളം വിതരണത്തിന്റെ മറവിലാണ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

WE ONE KERALA -NM 

Post a Comment

Previous Post Next Post

AD01

 


AD02