26 വർഷത്തെ സേവനത്തിന് ശേഷം ഇരിട്ടി സഹ. റൂറൽ ബാങ്ക് ബ്രാഞ്ച് മാനേജർ സി.പ്രേമരാജ് ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു


ഇരിട്ടി: 26 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ബ്രാഞ്ച് മാനേജർ  സി.പ്രേമരാജ് സഹകരണ മേഖലയിലെ ഔദ്യോഗിക ജീവിതത്തിൽനിന്നും ഇന്ന് പടിയിറങ്ങുന്നു. എടക്കാനം മേഖലയിൽ രാഷ്ട്രീയ-സാംസ്ക്കാരിക പൊതു പ്രവർത്തന മേഖലയിൽ മികച്ച സംഘാടകനും സജീവ സാന്നിദ്ധ്യവുമായിരുന്ന സി. പ്രേമരാജ് സി.പി.എം. എടക്കാനം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടയിലാണ് 1999ൽ ഇരിട്ടി സഹ. റൂറൽ ബാങ്കിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചത്. എടക്കാനം ചാലിൽ ഹൗസിൽ പരേതരായ പി.സി.കുഞ്ഞമ്പുവിൻ്റെയും നാരായണിയമ്മയുടെയും മകനാണ്. എം.പ്രവിതയാണ് ഭാര്യ. ബിരുദവിദ്യാർത്ഥിയായ ആദർശ് ആണ് മകൻ.



Post a Comment

أحدث أقدم

AD01