കുട്ടികൾ വരെ റീൽസ് എടുക്കുന്ന കാലം, അപ്പോഴാണ് നാല് റീൽസിന് 39 ലക്ഷം മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ



മലപ്പുറം: ദേശീയപാത വികസനത്തിന് പണം നൽകിയ സംസ്ഥാനം കേരളം മാത്രമെന്ന വാദം പച്ചക്കള്ളമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. മറ്റ് നിരവധി സംസ്ഥാനങ്ങൾ ഇത്തരത്തിൽ പണം നൽകിയെന്ന് എളമരം കരീം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരങ്ങൾ ചൂണ്ടിക്കാണിച്ച് അൻവർ പറഞ്ഞു. നിതിൻ ഗഡ്കരി എളമരം കരീമിന് നൽകിയ ഉത്തരത്തിൽ പത്ത് സംസ്ഥാനങ്ങൾ പണം നൽകിയിട്ടുണ്ട് എന്ന് അൻവർ പറഞ്ഞു. 25 ശതമാനം തുകയോളം വിവിധ സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുണ്ട്. ഡൽഹി സർക്കാർ 3600 കോടിയാണ് നൽകിയത്. 106 കിലോമീറ്റർ ദേശീയപാത നിർമ്മിക്കാൻ ബീഹാർ സർക്കാർ 100 ശതമാനം തുകയും ഏറ്റെടുത്തു. തമിഴ്നാട് സർക്കാർ 50 ശതമാനം തുകയും ഭൂമി ഏറ്റെടുക്കലിന് വേണ്ടി നൽകി. കർണാടകയും ആന്ധ്രയും ഒറീസയും 50 ശതമാനം തുക നൽകി. എന്നിട്ടും കേരളം മാത്രമാണ് ഭൂമി ഏറ്റെടുക്കാൻ പണം നൽകിയത് എന്ന് വകുപ്പ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് അൻവർ പറഞ്ഞു. ഏറ്റവും കുറവ് പണം നൽകിയത് കേരളമാണെന്നും അൻവർ കൂട്ടിച്ചേർത്തു. ദേശീയപാതയിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ റിയാസ് ഒളിച്ചോടുകയാണ് ചെയ്തത്. രണ്ട് ദിവസം വീട്ടിൽ കയറി ഒളിച്ചിരുന്നു. കരാറുകാരെ നിയന്ത്രിക്കുന്നതിൽ വരെ റിയാസ് ഇടപെട്ടുവെന്നും കേന്ദ്രസർക്കാരിനെതിരെ പറയാൻ മന്ത്രിക്ക് ധൈര്യമില്ല എന്നും പി വി അൻവർ പറഞ്ഞു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01