സൗദിയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; മരണം ഹൃദയാഘാതം മൂലം



റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി  സൗദിയിലെ ജുബൈലില്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി റുബീന കരിമ്പലങ്ങോട്ടാണ് മരിച്ചത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് റുബീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അബ്ദുല്‍ മജീദ് ജുബൈലിലെ എസ്.എം.എച്ച് കമ്പനിയില്‍ തൊഴില്‍ ചെയ്യുകയാണ്.  മക്കള്‍: അംജദ്(ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), അയാന്‍. മാതാവ്: റംല, പിതാവ്: അബൂബക്കര്‍ ജുബൈലിലെ കെഎംസിസി പ്രവര്‍ത്തകരുടെയും എസ്.എം.എച്ച് അധികൃതരുടെയും നേതൃത്വത്തില്‍ ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണ്. ഖബറടക്കം നാട്ടില്‍.

WE ONE KERALA -NM 







Post a Comment

0 Comments