ഗ്യാസ് സിലിണ്ടർപൈപ്പ് വലിഞ്ഞ് രണ്ട് പിഞ്ചു കുട്ടികൾക്ക് പൊള്ളലേറ്റു


ഇരിക്കൂർ: അടുക്കളയിൽ നിന്ന് അബദ്ധത്തിൽ ഗ്യാസ് സ്റ്റൗ സിലിണ്ടറിൻ്റെ കണക്ഷൻ പൈപ്പ് വലിഞ്ഞ് രണ്ട് പിഞ്ചു കുട്ടികൾക്ക് പൊള്ളലേറ്റു. പെരുവളത്ത് പറമ്പ് മൊടക്കൈ പറവിലെ അരിയിൽ ഷാജഹാൻ്റെയും അഫ് സീലയുടെയും മക്കളായ ദ്വവാൻ ( രണ്ടര ), എമിൻ ഡാനിഷ് (8 മാസം) എന്നിവർക്കാണ് പൊള്ളലേറ്റത്. അടുക്കളയിൽ സ്റ്റൗവിൽ ചോറിന് ചെമ്പിൽ വെള്ളം വെച്ചതായിരുന്നു. ഇളയ കുട്ടിയുടെ അടി വസ്ത്രം കഴുകാനായി ഉമ്മ ടോയ്ലറ്റിൽ പോയപ്പോൾ ഇളയ കുട്ടി അടുക്കളയിലായിരുന്നു. കുട്ടി എണീറ്റിരിക്കാൻ ശ്രമിക്കവെഅബദ്ധത്തിൽ ഗ്യാസ് സ്റ്റൗവിൻ്റെ പൈപ്പ് പിടിക്കുകയും കണക്ഷൻ വിഛേദിക്കപ്പെടുകയും ചെയ്തതോടെ അടുക്കളയിൽ തീഗോളമായി. 


ഇരു കുട്ടികൾക്കും പരിക്കേൽക്കുകയായിരുന്നു. ഇളയ കുട്ടിയുടെ പൊള്ളൽ ഗുരുതരമാകയാൽ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരിക്കയാണ്. കുട്ടി വെൻ്റിലേറ്ററിലാണുള്ളത്. ഇളയ കുട്ടിക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിട്ടുണ്ടൊണ് ബന്ധുക്കൾ അറിയിച്ചത്. മൂത്ത കുട്ടിക്ക് 5 ശതമാനം പൊള്ളലേറ്റതിനാൽ കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഇളയ കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.



Post a Comment

Previous Post Next Post

AD01