കണ്ണൂർ : പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

 

പയ്യന്നൂര്‍: പതിനഞ്ച് വര്‍ഷമായി ശാരീരിക-മാനസിക പീഡനം, ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

കരിവെള്ളൂര്‍ ആണൂരിലെ വൈക്കത്ത് വീട്ടില്‍ കെ.സബിനയുടെ (34) പരാതിയിലാണ് ഭര്‍ത്താവ് ആണൂരിലെ പ്രദീപന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

2007 ജൂണ്‍-24 ന് വിവാഹിതരായ ഇരുവരും ആണൂരിലെ വീട്ടില്‍ താമസിച്ചുവരവെ 2010 മുതല്‍ പീഡിപ്പിക്കുന്നതായാണ് പരാതി.

മെയ്-15 ന് വൈകുന്നേരം  മുടിക്ക് കുത്തിപ്പിടിച്ച് കട്ടിലിന് ഇടിക്കുകയും കൈകൊണ്ടും ടി.വി റിമോട്ട് കൊണ്ടും മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.






 

Post a Comment

Previous Post Next Post

AD01