വള്ളിത്തോട്: വള്ളിത്തോട് സ്ഥിതി ചെയ്യുന്ന വിളമന വില്ലേജ് ഓഫീസ് കെട്ടിടം കിളിയന്തറ 32-ാം മൈലിലെ ഉൾപ്രദേശത്തേക്ക് മാറ്റി പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ സർവ്വ കക്ഷി യോഗം പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. രജനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പായം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. രജനി ചെയർമാൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അശോകൻ കൺവീനർ, അഡ്വ. ഹമീദ് കണിയാട്ടയിൽ, മുജീബ് കുഞ്ഞിക്കണ്ടി, മിനി പ്രസാദ്, അമർജിത്ത് എം. എസ്, വി. ബാലകൃഷ്ണൻ, എം. ഹുസൈൻ കുട്ടി എന്നിവർ വൈസ് ചെയർ മാന്മാരായും, വി. പി. മധുമാസ്റ്റർ, KP റാഫി, ടോം മാത്യു, സമീർ PK, ബഷീർ എം എന്നിവർ ജോ.കൺവീനർമാരായും PC ജോസഫ് ട്രഷററായും ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ സ്മാർട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.

Post a Comment