തമിഴ്‍നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ തൃഷ വിജയ്‌യെ അണ്‍ഫോളോ ചെയ്‍തതാണ് ചര്‍ച്ചയാകുന്നത്. വിജയ്‍ക്ക് ഇക്കുറി തൃഷ പിറന്നാള്‍ ആശംകള്‍ നേരാത്തതും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. വിജയ്‍യുടെ നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ് തൃഷ. 2023 മുതല്‍ തൃഷ പിറന്നാളിന് വിജയ്‍ക്ക് ആശംസകള്‍ നേരാറുണ്ടായിരുന്നു. സാധാരണമായി പ്രിയ സുഹൃത്ത്, ലെജൻഡ് എന്നൊക്കെ എഴുതിയാണ് വിജയ്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരാറുള്ളത്. കഴിഞ്ഞ ദിവസം നടൻ വിജയ്‍യുടെ അമ്പത്തിരണ്ടാം പിറന്നാളായിരുന്നു. ഇത്തവണ നിരവധി പ്രമുഖരാണ് വിജയ്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ഇത്തവണ തൃഷ എന്തെങ്കിലും സ്‍പെഷ്യലായി എഴുതും എന്നായിരുന്നു ആരാധകര്‍ കരുത്തിയിരുന്നത്. എന്നാല്‍ പതിവ് തെറ്റിച്ച് തൃഷ ആശംസകള്‍ നേര്‍ന്നില്ല. കാരണം എന്തെന്ന് തിരക്കുകയാണ് നെറ്റിസണ്‍സ്. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റായി ചോദിക്കുന്നത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തൃഷ എത്തിയിരുന്നു. അന്ന് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമായിരുന്നു തൃഷ. അജിത്തിന്റെ അമ്മ മരിച്ചപ്പോള്‍ അനുശോചിക്കാൻ വിജയ് എത്തിയപ്പോഴും തൃഷയുണ്ടായിരുന്നു. നിര്‍മാതാവായ കല്‍പ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനും വിജയ് എത്തിയത് തൃഷയ്‍ക്ക് ഒപ്പമായിരുന്നു.




0 Comments