തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി മനോജ് എബ്രഹാമിന് വിജിലന്‍സിന്റെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. മഹിപാല്‍ യാദവിന് ക്രൈംബ്രാഞ്ചിന്റെയും എം ആര്‍ അജിത് കുമാറിന് എക്‌സൈസിന്റെയും ചുമതല നല്‍കി. ബല്‍റാം കുമാര്‍ ഉപാധ്യയെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. സ്പര്‍ജന്‍ കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയായും പി പ്രകാശിനെ കോസ്റ്റല്‍ പൊലീസ് ഐജിയായും നിയമിച്ചു. കഴിഞ്ഞ മാസമായിരുന്നു ക്രമസമാധാന ചുമതയില്‍ നിന്ന് മനോജ് എബ്രഹാമിനെ മാറ്റിയത്. ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ ശേഷം മനോജ് എബ്രഹാമിന് ഫയര്‍ഫോഴ്‌സിന്റെ ചുമതല നല്‍കിയിരുന്നു. മനോജ് എബ്രഹാം വഹിച്ച ക്രമസമാധാന ചുമതലയിലേക്ക് പകരം എത്തിയത് എഡിജിപി എച്ച് വെങ്കിടേഷ് ആയിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നായിരുന്നു വെങ്കിടേഷ് ക്രമസമാധാന ചുമതലയിലേക്ക് എത്തിയത്.

Post a Comment