തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ പുറകിൽ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.






0 Comments