രാജ്ഭവൻ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയല്ല; ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്തരുത്: മുഖ്യമന്ത്രി

 


തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാരതാംബ വിഷയത്തില്‍ കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ഗവണര്‍ക്കും ബോധ്യപ്പെട്ടുവെന്നാണ് തോന്നുന്നതെന്നും രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്ന, ഭരണഘടനാനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന സ്ഥലമാക്കി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി മാറ്റേണ്ടതല്ല. ഇത്തരം പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയാണ് അത് അംഗീകരിക്കാന്‍ കഴിയില്ല', മുഖ്യമന്ത്രി പറഞ്ഞു

WE ONE KERALA -NM 




Post a Comment

Previous Post Next Post

AD01