പയ്യാവൂർ പൊന്നുംപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ച ചടങ്ങ് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

 


പയ്യാവൂർ: എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നത വിജയികളെ പയ്യാവൂർ പൊന്നുംപറമ്പ് പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി.ജനാർദ്ദനൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ.ഷെലജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.തമ്പാൻ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എം.സി.നാരായണൻ, ചാക്കാേ മുല്ലപ്പള്ളി, കെ.ദാസൻ, വി.വി.രാജീവ്, ശ്രീന രാജേഷ് എന്നിവർ പ്രസംഗിച്ചു.    ▪️ 

റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ



Post a Comment

Previous Post Next Post

AD01