പിഎസ്‍സി പരീക്ഷാ തീയതിയിൽ മാറ്റം



പിഎസ്‍സി ഒ എം ആർ പരീക്ഷാ തീയതിയിൽ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.

ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തിൽ മാറ്റം

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂൺ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ് എച്ച്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് പാറമ്പുഴ ഹോളി ഫാമിലി എച്ച്എസിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.

വെറ്ററിനറി സർജൻ അഭിമുഖം

മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി സർജൻമാരെ വാക്ക് ഇൻ ഇന്റർവ്യൂ വഴി താൽക്കാലികമായി നിയമിക്കുന്നു. നിയമനം പരമാവധി 89 ദിവസത്തേക്കോ, അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയുള്ള കേന്ദ്രീകൃത നിയമനം എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നടക്കുന്നതുവരേയോ ആയിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. വെറ്ററിനറി ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. ജൂൺ 24-ന് രാവിലെ 11 മുതൽ 12 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2252431.


Post a Comment

Previous Post Next Post

AD01